0
0
Read Time:54 Second
www.haqnews.in
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി യു.ഡി.എഫിന്റെ സാജന്‍ ഫ്രാന്‍സിസ് ജയിച്ചു. 15നെതിരെ 16 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി സാജന്‍ ഫ്രാന്‍സിസ് വിജയിച്ചത്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗവും ജോസഫ് പക്ഷത്തിന് വോട്ടുചെയ്തു. ബി.ജെ.പിയുടെ നാലംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസിന്റെ രണ്ട് പ്രതിനിധികള്‍ കൂറുമാറി വോട്ടുചെയ്തതാണ് ശ്രദ്ധേയമായത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.