ബംഗളൂരുവില്‍ നിന്ന് രഹസ്യ വഴികളിലൂടെ യുവാവ് ബദിയടുക്കയില്‍ എത്തി; നാട്ടുകാര്‍ തടഞ്ഞു

ബംഗളൂരുവില്‍ നിന്ന് രഹസ്യ വഴികളിലൂടെ യുവാവ് ബദിയടുക്കയില്‍ എത്തി; നാട്ടുകാര്‍ തടഞ്ഞു

0 0
Read Time:1 Minute, 37 Second

ബദിയടുക്ക:
ബംഗളൂരുവിൽ നിന്ന് രഹസ്യ വഴികളിലൂടെ ബദിയടുക്കയിൽ എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞു. ക്വാറന്റീനിലാക്കാൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവേശനം നൽകാത്തതിനാൽ ആരോഗ്യപ്രവർത്തകർ പൊലീസിൽ പരാതി നൽകി. ബാഞ്ചത്തടുക്കയിലെ മഞ്ജുനാഥയാണ് ബദിയഡുക്കയിലെത്തിയത്.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മഞ്ജുനാഥ ലോറിയിലാണ് ബദിയടുക്കയിൽ എത്തിയത്. അവിടെനിന്ന് ബാഞ്ചത്തടുക്കയിലേക്ക് നടന്നു പോകുമ്പോഴാണ് നാട്ടുകാർ തടഞ്ഞത്. വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകർ മഞ്ജുനാഥയെ ക്വാറന്റൈനിലാക്കാൻ ആദ്യം ബദിയടുക്കയിലെ ഹൈസ്കൂളിലേക്കും തുടർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവേശനം നൽകിയില്ല. ഇതോടെ ആരോഗ്യപ്രവർത്തകർ ബദിയടുക്ക പോലീസിൽ പരാതി നൽകി. പോലീസ് കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ വീട്ടിലെത്തുകയും ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ബലംപ്രയോഗിച്ച് ബദിയടുക്ക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ക്വാറൻറീനിലാക്കുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!