പാർലെ-ജി 80 വർഷത്തിനിടെ ഏറ്റവും കൂടുതൽ ലാഭം കൊയ്തത് ലോക്ഡൗൺ കാലത്ത്

0 0
Read Time:1 Minute, 20 Second

മുംബൈ:
ലോക്ഡൗണില്‍ രാജ്യത്തെ എല്ലാ രംഗവും തകര്‍ച്ച നേരിട്ടപ്പോള്‍ ലാഭം നേടിയത് ഒരു ബിസ്‌കറ്റ് കമ്ബനി! പാര്‍ലെ ജി ബിസ്‌ക്കറ്റ് കമ്ബനിയാണ് തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിറ്റുവരവ് ഈ ലോക്ഡൗണില്‍ സ്വന്തമാക്കിയത്. എന്നാല്‍ വില്‍പ്പന സംബന്ധിച്ച യഥാര്‍ത്ഥ കണക്ക് കമ്ബനി പുറത്തുവിട്ടിട്ടില്ലെങ്കിലും 80 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിറ്റുവരവാണ് മാര്‍ച്ച്‌, ഏപ്രില്‍ മെയ് മാസങ്ങളിലായി കമ്ബനി സ്വന്തമാക്കിയത്.
ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റതൊഴിലാളികള്‍ നാട് ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ കയ്യിലെല്ലാം പാര്‍ലെ ജിയുടെ അഞ്ചുരൂപയുടെ പാക്കറ്റെങ്കിലും ഉണ്ടായിരുന്നു. വീട്ടിലെ ഭക്ഷണ സാമഗ്രികളുടെ കൂട്ടത്തില്‍ പാര്‍ലെ ജി സംഭരിച്ചപ്പോള്‍, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ചാക്കുകണക്കിനാണ് വിതരണംചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!