ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു;ബോളിവുഡ് നടൻ സുനിൽഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു

0 0
Read Time:2 Minute, 6 Second

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു;ബോളിവുഡ് നടൻ സുനിൽഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകനുമായ കെ എല്‍ രാഹുല്‍ (KL Rahul) വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്.സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയെയാണ് (Athiya Shetty) രാഹുല്‍ വിവാഹം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ വിവാഹം നടന്നേക്കുമെന്ന് ബോളിവുഡ് വാര്‍ത്താ പോര്‍ട്ടലായ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. വിവാഹത്തിനുള്ള തയ്യാറെടുപ്പ് ഇരുവരുടെയും കുടുംബങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹം. എന്നാല്‍ വിവാഹ വാര്‍ത്തയില്‍ രാഹുലോ ആതിയയോ കുടുംബങ്ങളോ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ രാഹുല്‍, കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആതിയയുമായുള്ള പ്രണയം പരസ്യമാക്കിയത്. ആതിയയുടെ ജന്മദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും രാഹുല്‍ പങ്കുവെച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാഹുല്‍ പരസ്യമാക്കിയതോടെയാണ് ബന്ധം സ്ഥിരീകരിച്ചത്. 2015ല്‍ പുറത്തിറങ്ങിയ ഹീറോയാണ് ആതിയയുടെ ആദ്യ ബോളിവുഡ് ചിത്രം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!