ഖത്തർ ഫിഫ സോണിലും ‘ലുലു’ വരുന്നു
അബുദബി: ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്ന ഖത്തര്‍ ഫിഫ സോണിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു.ലുലു ഗ്രൂപ്പിന്റെ 231 മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ദോഹ ഐന്‍ ഖാലിദില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷം അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്ലാനറ്റ് വൈ, ജ്യൂസ് സ്റ്റേഷന്‍, റീഫില്‍ സെക്ഷന്‍ എക്കോ ഫ്രന്റ്‌ലി, സ്റ്റെം ടോയ്‌സ് തുടങ്ങിയ നിരവധി സവിശേഷതകളും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ഖത്തറില്‍ മാത്രം ആരംഭിക്കുന്നത്. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഖത്തര്‍ റീജിയണല്‍ ഡയറക്ടര്‍ എംഒ ഷൈജന്‍, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ എന്നിവര്‍ സംബന്ധിച്ചു. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക്് പ്രത്യേക അനുഭവമായിരിക്കും ഫിഫ സോണിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ ഫിഫ സോണിലും ‘ലുലു’ വരുന്നു
Read Time:1 Minute, 40 Second