ഉപ്പളയിൽ പോലീസിന്റെ മൂക്കിന് താഴെ കവർച്ച പെരുകുന്നു;പ്രതിഷേധം ശക്തം
ഉപ്പള: ഉപ്പളയില്‍ ഹോട്ടലിന്റെ ഗ്ലാസ് തകര്‍ത്ത് 4000 രൂപ കവര്‍ന്നു. സമീപത്തെ ജ്യൂസ് കടയുടെ ഗ്ലാസ് തകര്‍ക്കാനുള്ള ശ്രമവുമുണ്ടായി. മഞ്ചേശ്വരത്തെ അബൂബക്കര്‍ സിദ്ദീഖിന്റെ ഉടസ്ഥതയില്‍ ഉപ്പള ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ഒജീന്‍ ഹോട്ടലിലാണ് കവര്‍ച്ച നടന്നത്. ഹോട്ടലിന്റെ ഒരു വശത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. മേശവലിപ്പില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. ഇതിന് സമീപത്തെ ജ്യൂസ് കടയുടെ ഗ്ലാസ് തകര്ക്കുക്കാനുള്ള ശ്രമവുമുണ്ടായി. ഒരു വര്‍ഷത്തിനിടെ മൂന്നാംതവണയാണ് ഹോട്ടലില്‍ കവര്‍ച്ച നടക്കുന്നത്. ഗ്ലാസ് തകര്‍ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന സ്ക്രൂ ഡ്രൈവറും ഒരു തവിയും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് ഈ ഭാഗത്ത് മൂന്ന് സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. ഉപ്പള ബസ് സ്റ്റാന്റില്‍ പൊലീസ് എയ്ഡ്പോസ്റ്റിന് മൂക്കിന് താഴെ മൂന്ന് ദിവസത്തിനിടെ നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നതോടെ വ്യാപാരികള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ഉപ്പളയിൽ പോലീസിന്റെ മൂക്കിന് താഴെ കവർച്ച പെരുകുന്നു;പ്രതിഷേധം ശക്തം
Read Time:1 Minute, 40 Second