മഖ്ദൂമിയ്യയിൽ 5ാം സ്വലാത്ത് വാർഷികവും താജുശ്ശരീഅ അനുസ്മരണവും ഇന്ന്
ബന്തിയോട്: മുട്ടം മഖ്ദൂമിയ്യ എജുക്കേഷൻ സെന്ററിൽ മാസാന്ത സ്വലാത്തിന്റെ 5ാം വാർഷികവും താജുശ്ശരീഅ അനുസ്മരണവും ഇന്ന് വൈകുന്നേരം 5 മണിക്ക് മഖ്ദൂമിയ്യ കാമ്പസിൽ ആരംഭിക്കും. സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം പതാക ഉയർത്തും. സയ്യിദ് യാസീൻ ഉബൈദുല്ലാഹി സഅദി ബായാർ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു.കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി ഉദ്ബോധനം നടത്തും. നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ് സഖാഫി പാത്തൂർ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും. തുടർന്നു നടക്കുന്ന ഇശൽ നൈറ്റിന് അബ്ദുശ്ശക്കൂർ ഇർഫാനി ചെമ്പരിക്ക, ഹാഫിള് അൻവർഅലി സഖാഫി ഷിറിയ, സയ്യിദ് സൈനുൽ ആബിദ് സഅദി അൽഹാദി, സയ്യിദ് ശറഫുദ്ദീൻ അഹ്സനി അൽഹാദി നേതൃത്വം നർകും