ദുബായ് എക്സ്പോ 2020 മാംഗല്യവേദിയായി

0 0
Read Time:1 Minute, 26 Second

ദുബായ് എക്സ്പോ 2020 മാംഗല്യവേദിയായി

ദുബായ് ∙ ദുബായ് എക്സ്പോ2020 മാംഗല്യവേദിയായി. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫസാ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരമ്പരാഗത വിവാഹ ചടങ്ങിൽ 100 സ്വദേശി യുവാക്കൾ ദാമ്പത്യ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു.
യുഎഇ പവലിയനരികിൽ ഗയാത്ത് ട്രെയിലിൽ നടന്ന ചടങ്ങിൽ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്ത് ആശംസകൾ നേർന്നു. എക്‌സ്‌പോ 2020 ദുബായിൽ ആദ്യമായി നടന്ന സമൂഹ വിവാഹത്തിൽ പുതു ജീവിതത്തിലേക്ക് കടന്ന യുവാക്കൾക്ക് അവരുടെ കുടുംബജീവിതം ആരംഭിക്കുന്നതിന്  സമ്മാനങ്ങൾ നൽകി സഹായിക്കുന്നതിനാണ് മന്ത്രാലയം ചടങ്ങ് സംഘടിപ്പിച്ചത്. യുഎഇയുടെ പാരമ്പര്യവും സംസ്കാരവും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്ന “ഫസാ” സംരംഭത്തിന്റെ ഭാഗമാണിത്. പരമ്പരാഗത എമിറാത്തി സംഗീതവും നൃത്തവും അരങ്ങേറി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!