എം.കെ ബ്രദർസ് മുഹമ്മദിയ ചാരിറ്റിയുടെ നേതൃത്വത്തിൽ ‘ബി.എം ബഷീർ മെമ്മോറിയൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പും,മെഡിക്കൽ ചെക്കപ്പും’ സംഘടിപ്പിച്ചു

0 0
Read Time:1 Minute, 42 Second

മുഹമ്മദിയ ചാരിറ്റിയുടെ നേതൃത്വത്തിൽ ബി.എം ബഷീർ മെമ്മോറിയൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പും,മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചു

ഉപ്പള: ഉപ്പള എം.കെ ബ്രദേർസിന്റെ കീഴിലുള്ള മുഹമ്മദിയ ചാരിറ്റിയുടെ നേതൃത്വത്തിൽ “ബി.എം ബഷീർ മെമ്മോറിയൽ” ബ്ലഡ് ഡൊണേഷൻ ക്യാമ്പും,മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചു.

ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലുള്ള മുഹമ്മദിയ മസ്ജിദ് പരിസരത്ത് വെച്ച് നടത്തിയ ക്യാമ്പ് മഞ്ചേശ്വരം എം.എൽ.എ. എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.
നിരവധി യുവാക്കൾ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്തു.

ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് പുറമേ കർണ്ണാടക ബ്ലഡ് ഹെൽപ് കെയറും,കെ.എം.സി ഹോസ്പിറ്റൽ സംയുക്തമായി കണ്ണ് പരിശോധന,പ്രഷർ,ഷുഗർ,കൊളസ്ട്രോൾ,ഹിമൊഗ്ലോബിൻ,കൗൺസിലിംഗ് തുടങ്ങിയ പരിശോധനകൾ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ് ഷമീന ടീച്ചർ,മംഗൽപാടി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്,വാർഡാ മെമ്പർ ഷരീഫാ.ടി.എ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹമീദ്,കെ.വി കുഞ്ഞിരാമൻ,പുഷ്പരാജ്,പ്രദീപ് കുമാർ ഷെട്ടി തുടങ്ങിയവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!