ഉപ്പള വ്യാപാരി ആക്ഷൻ കൗൺസിൽ:
കെ എഫ് ഇഖ്ബാൽ പുതിയ കൺവീനർ
ഉപ്പള: ഉപ്പള വ്യാപാരി ഭവൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യാപാരികൾ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൌൺസിൽ കൺവീനർ ഷെരീഫ് ഒഴിഞ്ഞ സ്ഥാനത്തേക്ക് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കെ. എഫ്. ഇഖ്ബാലിനെ തെരഞ്ഞെടുത്തു.
ഉപ്പള വ്യാപാരി ഭവൻ തർക്കവുമായി ബന്ധപ്പെട്ട് നടത്തിയ നിരവധി സമരങ്ങളിൽ കെ എഫ് ഇക്ബാലിന്റെ ഇടപെടൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. വ്യാപാര ഭവൻ താഴിട്ട് പൂട്ടുകയും, നേതാക്കളെ വഴി തടയുന്നതുൾപ്പെടെയുള്ള സമരത്തിന് നേതൃത്വം നൽകുമെന്ന പരസ്യ ഭീഷണിയും വ്യാപാരി ജില്ലാ -സംസ്ഥാന നേതാക്കളെ ഭയാശങ്കയിലാഴ്ത്തി. ഇതോടെയാണ് ജില്ലാ നേതാക്കൾ അടക്കമുള്ളവർ ചർച്ചയ്ക്ക് തയ്യാറായത്. നിലവിൽ സേവ് വ്യാപാരി ഫോറം ചെയർമാനാണ് ഇഖ്ബാൽ.
രണ്ട് മാസത്തിനകം വ്യാപാരികളുടെ നഷ്ട്ടപ്പെട്ട തുക സാമാഹരിച്ച് വിതരണം ചെയ്യാൻ വേണ്ട മാർഗ്ഗ നിർദേശങ്ങൾ ഇന്നത്തെ യോഗം വിലയിരുത്തി.
ഉപ്പള വ്യാപാരി ആക്ഷൻ കൗൺസിൽ: കെ എഫ് ഇഖ്ബാൽ പുതിയ കൺവീനർ
Read Time:1 Minute, 32 Second