Read Time:1 Minute, 18 Second
ഉപ്പള: കോടിബയൽ കരൂർ സ്വദേശിനി ഹവ്വമ്മയുടെ ഉടമസ്ഥതയിലുള്ള 9 ഓളം ആടുകളെയാണ് തെരുവ് നായ്ക്കൾ കഴിഞ്ഞ ദിവസം പുലർച്ചെ കൂട്ടിൽ കയറി കടിച്ച് കൊന്നത് .
കഴിഞ്ഞ 40 വർഷത്തോളമായി ആടുകളെ വളർത്തിപ്പോന്നിരുന്ന ഹവ്വമ്മയ്ക്ക് സ്വന്തം മക്കളെപ്പോലെയാണ് ആട്ടിൻ കുട്ടികൾ .
ഈ പ്രദേശത്ത് കുറച്ച് കാലമായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ് . ആടുകൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും കളിച്ചു നടക്കുന്ന കുഞ്ഞു മക്കൾക്കും തെരുവ് നായ്ക്കൾ വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
കുറച്ച് ദിവസം മുമ്പ് പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും നായയെ വന്ദ്യംകരണം ചെയ്യാൻ നടപടിയുണ്ടായിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.


