ടോക്കിയോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹൈജംപിലെ സ്വര്‍ണ്ണം ഖത്തറിന്‍റെ മുത്താസ് ബര്‍സിഹിം, ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടെമ്ബെരിയും തമ്മില്‍ പങ്കിട്ടു. വളരെ അപൂര്‍വ്വമായാണ് ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ മെഡല്‍ പങ്കിടല്‍ നടക്കാറുള്ളത്.
ബര്‍സിഹിം, ടെമ്ബെരി എന്നിവര്‍ 2.37 മീറ്ററാണ് ചാടിയത്. ബര്‍സിഹിമിലൂടെ ഖത്തര്‍ ഒളിംപിക്സില്‍ ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ നേടുന്ന ആദ്യത്തെ ഒളിംപിക്സ് സ്വര്‍ണ്ണമാണ് ഇത്. ബലാറസിന്‍റെ മാക്സിം നെടസ്ക്യൂ ഇതേ ഉയരത്തില്‍ ചാടിയെങ്കിലും ആദ്യത്തെ പിഴവുകള്‍ പരിഗണിച്ച് വെള്ളി നേടുകയായിരുന്നു.
മുപ്പതുവയസുകാരനായ ബര്‍സിഹിമും, 29 വയസുകാരനായ ജിയാന്‍മാര്‍ക്കോയും ഒരു ചാട്ടംപോലും പിഴക്കാതെയാണ് 2.37വരെ ചാടിയത്. എന്നാല്‍ പിന്നീട് 2.39ന് വേണ്ടിയുള്ള മൂന്ന് ചാട്ടങ്ങളും ഇരുവര്‍ക്കും പിഴയ്ക്കുകയും. ഇറ്റാലിയന്‍ താരം പരിക്കിന്‍റെ പിടിയിലായി എന്ന് തോന്നിയ സമയത്താണ്, ‘നമ്മുക്ക് സ്വര്‍ണ്ണം പങ്കിട്ടാലോ’ എന്ന് ഖത്തര്‍ താരം ചോദിച്ചത്.
ഒളിംപിക് അധികൃതര്‍ അതിന് സമ്മതിച്ചതോടെ ഇരുതാരങ്ങളും കൈയ്യടിച്ച് അത് സമ്മതിച്ചു.
2012 ല്‍ ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലവും, 2016 റിയോ ഒളിംപിക്സില്‍ വെള്ളിയും ഹൈ ജംപില്‍ ഖത്തറിന്‍റെ മുത്താസ് ബര്‍സിഹിം നേടിയിട്ടുണ്ട്. ഒരിക്കലും ഉണരാന്‍ ആഗ്രഹിക്കാത്ത സ്വപ്നമാണ് ഇതെന്നാണ് ബര്‍സിഹിം സ്വര്‍ണ്ണമെഡല്‍ നേട്ടത്തോട് പ്രതികരിച്ചത്. അതേ സമയം 100 മീറ്ററിന് പിന്നാലെ ഇറ്റലി ട്രാക്ക് ആന്‍റ് ഫീല്‍ഡില്‍ നേടുന്ന രണ്ടാമത്തെ സ്വര്‍ണ്ണമായി ജിയാന്‍മാര്‍ക്കോ ടെമ്ബെരിയുടെത്.
‘നമ്മുക്ക് സ്വര്‍ണ്ണം പങ്കിട്ടാലോ’ ; ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ അപൂര്‍വ്വ സംഭവം
Read Time:2 Minute, 21 Second