Read Time:1 Minute, 13 Second
ബന്തിയോട്: മുട്ടം CPI(M) ബ്രാഞ്ച് നേതൃത്വത്തിൽ നിർധരരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായ ഹസ്തവുമായി മൊബൈൽ വിതരണവും, ഡിഷ് ആന്റിനയും നൽകി .
കൂടാതെ ഈ വർഷം SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ A+ നേടിയ കുട്ടികളെ ക്യാഷ് അവാർഡ് നൽകി ആദരിക്കുകയും, ബലി പെരുന്നാൾ കിറ്റും നൽകി നാടിന് മാതൃകയായി.
യോഗത്തിൽ സഖാവ് അൻസാർ O M സ്വാഗതം പറഞ്ഞു , മുഹമ്മദ് സലിം സറാങ് അദ്യക്ഷത വഹിച്ച പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി മെമ്പർ സഖാവ് അഡ്വ രമേശ് ഉദ്ഘാടനം ചെയ്തു.
സിപിഐഎം ലോക്കൽ സെക്രട്ടറി മൊയ്‌ദീൻ ബന്തിയോട് ആശംസ പ്രസംഗം നടത്തി.
സിപിഐഎം ലോക്കൽ കമ്മിറ്റി മെമ്പർ അഷ്റഫ് മുട്ടം നന്ദി പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി ഇസ്മായിൽ B.S,അൻസാർ,അബൂബക്കർ കുവൈറ്റ്, മുഹമ്മദ് ബാഉട്ടി, ദാമു എന്നിവർ സംബന്ധിച്ചു.