ഇന്ത്യക്കാരന്റെ അതിക്രമം സഹിക്കവയ്യാതെ എയർഫ്രാൻസ് വിമാനം അടിന്തിരമായി നിലത്തിറക്കി

ഇന്ത്യക്കാരന്റെ അതിക്രമം സഹിക്കവയ്യാതെ എയർഫ്രാൻസ് വിമാനം അടിന്തിരമായി നിലത്തിറക്കി

0 0
Read Time:2 Minute, 3 Second

സോഫിയ: ഇന്ത്യന്‍ യാത്രക്കാരന്‍റെ അതിക്രമം സഹിക്കാനാവാതെ എയര്‍ ​ഫ്രാന്‍സ്​ വിമാനം യാത്രാ മധ്യേ അടിയന്തരമായി ഇറക്കിയതായി ബള്‍ഗേറിയന്‍ അധികൃതര്‍. പാരീസില്‍ നിന്ന്​ ന്യൂഡല്‍ഹിയിലേക്ക്​ തിരിച്ച വിമാനമാണ്​ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച്​ മണിയോടെ ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്​.
വിമാനം പറന്നുയര്‍ന്നതോടെ യാത്രക്കാരന്‍ മറ്റ്​ യാത്രക്കാരോട്​ തര്‍ക്കിക്കുകയും ഫ്ലൈറ്റ്​ അറ്റന്‍ഡന്‍റിനെ കൈയേറ്റം ​െചയ്യുകയും കോക്​പിറ്റ്​ വാതിലില്‍ മുഷ്​ടി ചുരുട്ടി ഇടിക്കുകയും ചെയ്​തതായി ബള്‍ഗേറിയന്‍ അധികൃതര്‍ വ്യക്തമാക്കി.
അതിക്രമം അതിരു കടന്നതോടെ വിമാനം അടിയന്തരമായി താഴെയിറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
യാത്രക്കാരന്‍റ പേര്​ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇയാളെ വിമാനത്തില്‍നിന്ന്​ പുറത്താക്കുകയും യാത്ര തുടരുകയും ചെയ്​തു.
വിമാനത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന വിധം പെരുമാറിയതിന് ​യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്​. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ്​ അനുഭവിക്കേണ്ടി വരും.
യാത്രക്കാരന്‍റെ അതിക്രമവും അതിന്​ പിന്നിലെ ലക്ഷ്യത്തെ കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പെരുമാറ്റ ദൂഷ്യത്തിന്​ യുക്തിസഹമായ വിശദീകരണമില്ലെന്നും​ ഫ്രാന്‍സ്​ ദേശീയ അ​േന്വഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഇവൈലോ ആന്‍ജലോവ്​ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!