Read Time:1 Minute, 20 Second
പാലക്കാട്:
ഭാരക്കുറവ് അനുഭവിക്കുന്ന 3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോശകാംശമുള്ള ഭക്ഷണം നൽകാൻ പദ്ധതി. അരി, ഗോതമ്പ്, ചോളം, റാഗി ,നിലക്കടല, സോയാബീൻ പൊടി ,പനം ചക്കര, ഗ്ലൂക്കോസ്, പൊട്ടുകടല എന്നിവയടങ്ങിയ ന്യൂട്രി ബാർ മിഠായികൾ ആണ് അംഗനവാടികൾ വഴി കുട്ടികൾക്ക് നൽകുക. ‘തേനാമൃത്’ എന്ന് പേരിട്ട പദ്ധതിയിൽ മിഠായികൾ ഉണ്ടാക്കുന്നത് കാർഷിക സർവ്വകലാശാലയുടെ മേൽനോട്ടത്തിലാണ്. മാസത്തിൽ രണ്ട് മിഠായികൾ വീതം ഓരോ കുട്ടിക്കും നൽകും സംസ്ഥാനത്തൊട്ടാകെ 5537 കുട്ടികൾ പോഷകാഹാരം ലഭിക്കാതെ ഭാരക്കുറവ് നേരിടുന്നു എന്നാണ് കണക്ക്. 1850 കുട്ടികളുള്ള മലപ്പുറം ആണ് ഒന്നാം സ്ഥാനത്ത് 106 കുട്ടികളുള്ള പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. നിലവിൽ അങ്കണവാടികൾ അടഞ്ഞു കിടക്കുന്നതിനാൽ ജീവനക്കാർ മുഖേനയോ ആശാവർക്കർമാർ മുഖേനയോ ഇവ വീടുകളിൽ എത്തിക്കും .