മുംബൈ: അടുത്ത സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന് ടീമുകളുടെ എണ്ണം എട്ടില്‍നിന്ന് ഒന്‍പതിലേക്ക് ഉയര്‍ത്താന്‍ ബിസിസിഐ ശ്രമിക്കുന്നതായി സൂചന. ഐപിഎലിലെ ഒന്‍പതാമത്തെ ടീമിനെ കേരളത്തിന്റെ സ്വന്തം സൂപ്പര്‍ നടനായ മോഹന്‍ലാല്‍ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും ചേര്‍ന്നു രൂപീകരിക്കുന്ന ഫ്രാഞ്ചൈസി ഐപിഎല്‍ ടീമിനായി ശ്രമിക്കുമെന്നാണ് വാര്‍ത്തകള്‍. ദുബായില്‍ നടന്ന 13-ാം സീസണ് ഐപിഎല്‍ ഫൈനലിനു സാക്ഷ്യംവഹിക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു.
അടുത്ത സീസണ് ഐപിഎല്‍ ഇന്ത്യയില്‍തന്നെ നടക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. 2021 ഏപ്രില്‍-മേയ് മാസങ്ങളിലായിരിക്കും ഐപിഎലിന്റെ 14-ാം സീസണ് അരങ്ങേറുക എന്നാണ് സൂചന.