ആഗ്ര: കൊവിഡിനെതിരെയുള്ള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി താജ്മഹല്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ആഗ്രാ ഫോര്‍ട്ടും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച മാര്‍ച്ച് 17 മുതലാണ് രണ്ട് സ്മാരങ്ങളും അടച്ചു പൂട്ടിയത്. ഇവ സന്ദര്‍ശിക്കുന്ന സമയം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് കഴുകാനും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതുപോലെ ഒരു ദിവസം 5000 സന്ദര്‍ശകരില്‍ കുടുതല്‍ അനുവദനീയമല്ല. രണ്ട് മണിക്ക് മുമ്ബ് 2500 പേരും, അതിന് ശേഷം 2500 എന്നിങ്ങനെയാണ് സന്ദര്‍ശകരുടെ കണക്ക്.
ആഗ്രാ ഫോര്‍ട്ടില്‍ ഒരു ദിവസം 2500 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓണ്‍ലൈനായിട്ടാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. അകത്ത് പ്രവേശിക്കുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
കർശന നിബന്ധനകളോടെ ലോക അത്ഭുതം വീണ്ടും തുറന്നു
Read Time:1 Minute, 34 Second