കർശന നിബന്ധനകളോടെ ലോക അത്ഭുതം വീണ്ടും തുറന്നു

കർശന നിബന്ധനകളോടെ ലോക അത്ഭുതം വീണ്ടും തുറന്നു

1 0
Read Time:1 Minute, 34 Second

ആ​ഗ്ര: കൊവിഡിനെതിരെയുള്ള കര്‍ശന മാര്‍​ഗനിര്‍ദ്ദേശങ്ങളുമായി താജ്‍മഹല്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ആ​ഗ്രാ ഫോര്‍ട്ടും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച മാര്‍ച്ച്‌ 17 മുതലാണ് രണ്ട് സ്മാരങ്ങളും അടച്ചു പൂട്ടിയത്. ഇവ സന്ദര്‍ശിക്കുന്ന സമയം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൈകള്‍ സാനിട്ടൈസര്‍ ഉപയോ​ഗിച്ച്‌ കഴുകാനും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതുപോലെ ഒരു ദിവസം 5000 സന്ദര്‍ശകരില്‍ കുടുതല്‍ അനുവദനീയമല്ല. രണ്ട് മണിക്ക് മുമ്ബ് 2500 പേരും, അതിന് ശേഷം 2500 എന്നിങ്ങനെയാണ് സന്ദര്‍ശകരുടെ കണക്ക്.
ആ​ഗ്രാ ഫോര്‍ട്ടില്‍ ഒരു ദിവസം 2500 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓണ്‍ലൈനായിട്ടാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. അകത്ത് പ്രവേശിക്കുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!