കാസര്‍കോഡ്;
പിതാവുള്‍പ്പെടെ നാല് പേര് ചേര്‍ന്ന് നിരന്തരമായി പീഡിപ്പിച്ചതായി കാസര്‍കോഡ് പീഡനത്തിനിരയായ പെണ്‍കുട്ടി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്ഷന് നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് മുമ്പും പോക്സോ കേസുകളില്‍ പ്രതിയായിട്ടുണ്ട്.
കുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന വിവരം അമ്മയും അറിഞ്ഞിരുന്നു. കുട്ടിയെ മറ്റ് സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് അമ്മയും ഒത്താശ ചെയ്തിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കര്‍ണാടകയിലെ മടിക്കേരി എന്ന സ്ഥലത്തും കുട്ടിയെ അമ്മ തന്നെ എത്തിച്ചതായി മൊഴിയില്‍ പറയുന്നു.
കാസര്‍കോഡ് തൈക്കടപ്പുറത്താണ് 16കാരിയയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നത്.കുട്ടിയെ സ്വന്തം പിതാവ് എട്ടാം ക്ലാസ് മുതല്‍ പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്കി. കേസില്‍ ഇപ്പോള്‍ നാല് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദ്, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരെയും കുട്ടിയുടെ പിതാവിനെയും നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് കൂട്ടു നിന്നതിന് മാതാവിനെയും പ്രതിചേര്‍ത്തു. അതേ സമയം, നിയമ വിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തിയതിന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിക്കെതിരേ കേസ് എടുത്തു.