ജില്ലയിൽ സ്തനാർബുദം വർദ്ധിക്കുന്നു; ആരിക്കാടി പുഴയോരത്ത് ബോധവത്ക്കരണവും കയാക്കിങും നാളെ വൈകിട്ട്

കുമ്പള: സ്തനാർബുദ ബോധവൽക്കരണത്തിൻ്റെ ഭാഗമായി 18ന് വൈകിട്ട് 3.30ന് ആരിക്കാടി പുഴയോരത്ത് കയാക്കിങ് സംഘടിപ്പിക്കും. സ്തനാർബുദ പ്രതിരോധ പ്രവർത്തനങ്ങളുടെയും ബോധവൽക്കരണത്തിൻ്റെയും ഭാഗമായി ഫോഗ്സിയുടെ സ്തനാരോഗ്യ സമിതിയുടെ നേതൃത്വത്തിലാണ് സ്തനാരോഗ്യത്തിനായി തുഴയാം എന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിക്കുന്നത്. സ്തനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക. സ്ത്രീകളിൽ ബോധവൽക്കരണം ശക്തമാക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. അബ്ദുൽ ഖാദർ അധ്യക്ഷനാകും. ഡോ. ഉഷ മുഖ്യാതിഥിയാകും. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. കെ.ഒ.ജി.എസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, വിമാ കാസർകോട് ചാപ്റ്റർ, കുമ്പള പഞ്ചായത്ത്, കെ.പി.എസ്. കയാകിങ് ആരിക്കാടി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുൽ ഖാദർ,വൈസ് പ്രസിഡണ്ട് ബൽക്കീസ്,ഡോ.ഉഷ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ്,കെ.പി മുനീർ,കെ.എം അബ്ബാസ് എന്നിവർ പങ്കെടുത്തു.
ജില്ലയിൽ സ്തനാർബുദം വർദ്ധിക്കുന്നു; ആരിക്കാടി പുഴയോരത്ത് ബോധവത്ക്കരണവും കയാക്കിങും നാളെ വൈകിട്ട്
Read Time:2 Minute, 3 Second


