ചരിത്രത്തിലേക്ക് കുതിച്ച്‌ ഇത്തിഹാദ് റെയില്‍; ദുബൈ -അബൂദബി ഇനി ഒരു മണിക്കൂറിലെത്താം

ചരിത്രത്തിലേക്ക് കുതിച്ച്‌ ഇത്തിഹാദ് റെയില്‍; ദുബൈ -അബൂദബി ഇനി ഒരു മണിക്കൂറിലെത്താം

0 0
Read Time:1 Minute, 57 Second

ചരിത്രത്തിലേക്ക് കുതിച്ച്‌ ഇത്തിഹാദ് റെയില്‍; ദുബൈ -അബൂദബി ഇനി ഒരു മണിക്കൂറിലെത്താം

ദുബൈ : യുഎഇയുടെ ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച്‌ ഇത്തിഹാദ് റെയിലിന്റെ ആദ്യ ദുബൈ-അബൂദബി പാസഞ്ചർ ട്രെയിൻ സർവീസ് വിജയകരമായി യാത്ര ആരംഭിച്ചു.
ഇരു എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ചരിത്രയാത്രയെ പൊതുജനങ്ങള്‍ വൻ ആവേശത്തോടെയാണ് വരവേറ്റത്. ഇന്ന് രാവിലെ 6:14-ന് ദുബൈ യലായിസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ആദ്യ ട്രെയിൻ കൃത്യം 7:18-ന് അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനില്‍ എത്തിച്ചേർന്നു. തുടർന്ന് അബൂദബിയില്‍ നിന്നുള്ള മടക്ക സർവീസ് രാവിലെ 7:43-ന് പുറപ്പെട്ട് 8:47-ന് ദുബൈയിലുമെത്തി.
ഇതോടെ, കേവലം ഒരു മണിക്കൂറില്‍ അല്പം കൂടുതല്‍ സമയം കൊണ്ട് എമിറേറ്റുകള്‍ക്കിടയിലെ യാത്രാസമയം ചുരുക്കാൻ ഇത്തിഹാദ് റെയിലിന് സാധിച്ചു. റോഡുകളിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായി ദുബൈക്കും അബൂദബിക്കുമിടയില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതോടെ ജനങ്ങള്‍ക്ക് തുറന്നുകിട്ടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സർവീസുകള്‍ ആരംഭിക്കുന്നതോടെ യുഎഇയിലെ പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!