ചക്ക മഹോത്സവവും നാടൻ ഭക്ഷ്യമേളയും ഓഗസ്റ്റ് 13 മുതൽ 16 വരെ കുമ്പളയിൽ

0 0
Read Time:1 Minute, 54 Second

ചക്ക മഹോത്സവവും നാടൻ ഭക്ഷ്യമേളയും ഓഗസ്റ്റ് 13 മുതൽ 16 വരെ കുമ്പളയിൽ

കുമ്പള: കർണാടക രാജരാജേശ്വരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചക്ക മഹോത്സവവും നാടൻ ഭക്ഷ്യമേളയും ഓഗസ്റ്റ് 13 മുതൽ 16 വരെ കുമ്പള ഗോപാലകൃഷ്ണ സഭാ മണ്ഡപത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
13ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.
ചക്ക വിഭവങ്ങൾ പ്രോത്സാഹിപ്പിക്കുക, നാടൻ ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാല് ദിവസത്തെ മേള സംഘടിപ്പിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തനത് നാടൻ ലഘുഭക്ഷണങ്ങൾ മേളയിൽ ലഭ്യമാകും. നാടൻ ഭക്ഷ്യവിഭവങ്ങളിൽ കൈപ്പുണ്യം നേടിയ തദ്ദേശീയർക്ക് സ്വയംതൊഴിൽ സാധ്യതകൾ ഒരുക്കുകയും അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുകയും ചെയ്യുകയാണ് മേളയുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
ചക്ക ഹോളിഗെ, ചക്ക ജിലേബി, ചക്ക ഐസ്ക്രീം, ചക്ക ജ്യൂസ് എന്നിവക്ക് പുറമെ നാടൻ സുഗന്ധവ്യഞ്ജനങ്ങൾ, കൈത്തറി സാരികൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയുമുണ്ടാകും.
രാജരാജേശ്വരി സംഘാടകരായ ഗണേഷ് ബി.സി. റോഡ്, അശ്വിനി മൈസൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!