നാട്ടിലെ വികസന ആവശ്യങ്ങളുമായി ദുബൈ കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികൾക്ക് നിവേദനം നൽകി

ഉപ്പള: ദുബൈ -മംഗൽപാടി പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങൾ സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ദുബൈ കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികൾക്ക് നിവേദനം സമർപ്പിച്ചു.
മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എ.കെ.എം. അഷ്റഫ്, മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോൾഡൻ അബ്ദുൽ റഹ്മാൻ എന്നിവരെ നേരിൽ കണ്ട് മംഗൽപാടി പഞ്ചായത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് നിവേദനം.

പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ വിവിധ പദ്ധതികൾ എത്രയും വേഗം നടപ്പാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു. നിവേദനത്തിലെ വിഷയങ്ങൾ ഗൗരവപൂർവം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പുനൽകി.
ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ, ദുബായ് കെഎംസിസി മംഗൽപാടി പഞ്ചായത്ത് ട്രഷറർ ഹാഷിം ബണ്ടസാല സെക്രട്ടറിമാരായ റഹീം HN, റഹീം ഉപ്പള ഗേറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുനീർ പ്രതാപ് നഗർ, ആസിഫ് ബണ്ടസാല എന്നിവർ സംബന്ധിച്ചു.


