എൽ.പി. വിഭാഗം സ്വാതന്ത്ര്യദിന ക്വിസിൽ വിവാദ ചോദ്യം; നടപടി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ്

എൽ.പി. വിഭാഗം സ്വാതന്ത്ര്യദിന ക്വിസിൽ വിവാദ ചോദ്യം; നടപടി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ്

0 0
Read Time:2 Minute, 16 Second

എൽ.പി. വിഭാഗം സ്വാതന്ത്ര്യദിന ക്വിസിൽ വിവാദ ചോദ്യം; നടപടി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ്

മഞ്ചേശ്വരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ നേതൃത്വത്തിൽ എൽ.പി. വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘Freedom Quiz 2026’-ൽ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന തരത്തിലുള്ള വിവാദ ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു.

കുരുന്നുകളെ ലക്ഷ്യമിട്ട് നടത്തുന്ന വിദ്യാഭ്യാസ പരിപാടിയിൽ ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ഇത്തരം ചോദ്യങ്ങൾ വിദ്യാർഥികളിൽ തെറ്റായ ചരിത്രബോധം വളർത്താൻ ഇടയാക്കുമെന്നും യൂത്ത് ലീഗ് ആരോപിച്ചു.

ക്വിസ് തയ്യാറാക്കിയതിലും മേൽനോട്ടം വഹിച്ചതിലും വീഴ്ച വരുത്തിയ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും, വിവാദ ചോദ്യം പിൻവലിച്ച് ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ ചരിത്രപരമായ കൃത്യതയും വസ്തുതാപരമായ സമീപനവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ആസിഫ് കന്തൽ, ജനറൽ സെക്രെട്ടറി മജീദ് പച്ചമ്പളം ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!