ഫിഫ ലോകകപ്പ് 2026: ഫ്രാന്‍സ് x സ്‌പെയിന്‍ സെമിഫൈനൽ ഇന്ന് അർധരാത്രി 12:30ന്

ഫിഫ ലോകകപ്പ് 2026: ഫ്രാന്‍സ് x സ്‌പെയിന്‍ സെമിഫൈനൽ ഇന്ന് അർധരാത്രി 12:30ന്

0 0
Read Time:1 Minute, 45 Second

ഫിഫ ലോകകപ്പ് 2026: ഫ്രാന്‍സ് x സ്‌പെയിന്‍ സെമിഫൈനൽ ഇന്ന് അർധരാത്രി 12:30ന്

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 എഡിഷനിലെ ആദ്യ ഫൈനലിസ്റ്റിന്‍റെ ചിത്രം ഇന്ന് രാത്രി തെളിയും. ഫൈനൽ പോരാട്ടത്തിലെ രണ്ടു ടീമുകളിൽ ഒന്നാകാന്‍ ഫ്രാന്‍സും സ്‌പെയിനും തമ്മിലാണ് ആദ്യ സെമി.
ഇന്ത്യൻ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഡാളസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് x സ്‌പെയിന്‍ സെമിക്കു കിക്കോഫ്.

യൂറോപ്പിലെ രണ്ട് സൂപ്പര്‍ പവറുകളാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നതെന്നത് പോരാട്ടത്തിന്‍റെ കാഠിന്യം വര്‍ധിപ്പിക്കും. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്‌പെയിനിന്‍റെ കൗമാര താരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.

2024 യൂറോ കപ്പ് ജേതാക്കളാണ് സ്‌പെയിന്‍. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി പോരാട്ടങ്ങളില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതിന്‍റെ ഓര്‍മപ്പെടുത്തല്‍ സ്പാനിഷ് താരം ലാമിന്‍ യമാല്‍ ഇതിനോടകം നടത്തി ക്കഴിഞ്ഞു.

നോക്കൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ ചരിത്രം സ്‌പെയിനിനുണ്ടെന്നും ഫ്രാന്‍സ് പേടിക്കണമെന്നുമായിരുന്നു യമാല്‍ നടത്തിയ പ്രതികരണം.
________________________________

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!