ബന്തിയോട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് നാളെ
എകെഎം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും

ബന്തിയോട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് നാളെ ; എകെഎം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും
ബന്തിയോട് : ബന്തിയോട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലും യേനെപ്പോയ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് നാളെ 2026 ജൂൺ 07ന് രാവിലെ 10മണി മുതൽ ഉച്ചക്ക് 1മണി വരെ ബി.എസ്.എച് ആശുപത്രി (ബന്തിയോട് അട്ക്ക റോഡിലുള്ള ബന്തിയോട് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ) യിൽ വെച്ച് നടക്കും.

പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ.ജാസ്സിം ഉസ്മാന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും, മംഗൽപാടി ഗ്രാമ പഞ്ചാത്ത് പ്രസിഡണ്ട് ഗോൾഡൻ അബ്ദുൽ റഹ്മാൻ മുഖ്യാഥിതിയായിരിക്കും.
പ്രസ്തുത ഓർത്തോ ക്യാമ്പിൽ കൺസൾട്ടേഷൻ ഫീസ് തികച്ചും സൗജന്യമായിരിക്കും കൂടാതെ CALCIUM,RA FACTOR,RBS,CBC,URIC ACID തുടങ്ങിയ ടെസ്റ്റുകളും ഫ്രീയായിരിക്കും. എക്സ്-റേ യ്ക്ക് 15% ഇളവും മറ്റു ടെസ്റ്റുകൾക്ക് 10% ഇളവും ലഭിക്കും.
യെൻ ആരോഗ്യ കാർഡ് രജിസ്ട്രേഷൻ ക്യാമ്പും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.ഈ കാർഡ് രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് യേനെപ്പോയ മെഡിക്കൽ കോളേജ് ആശുപത്രികളിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
കൂടാതെ ബി.എസ്.എച്ച് ആശുപത്രിയിൽ ഇനിമുതൽ നിരവധി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാണ് എന്ന് മാനേജ്മെന്റ് അറിയിച്ചു.
മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു, ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക
8086089333
9495243777


