Read Time:51 Second
www.haqnews.in
ഹജ്ജ് യാത്ര: ദുബൈ കെ.എം.സി.സി. മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി

ഉപ്പള: പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകുന്ന ദുബൈ കെ.എം.സി.സി. മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി റഹീം ഉപ്പളഗേറ്റ്,എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് പേരൂർ എന്നിവർക്ക് ദുബൈ കെ.എം.സി.സി. മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.
എക്സിക്യൂട്ടീവ് മെമ്പർമാരായ റസാഖ് അട്ക്ക,തൻസീൽ മണ്ണംകുഴി,അബ്ദുല്ല സിറ്റിസൺ,റഹീം കുബണൂർ,മെമ്പർ ഫാറൂഖ് സിറ്റിസൺ എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു ,ആശംസകൾ അറിയിച്ചു.


