Read Time:1 Minute, 16 Second
ഒരു വോട്ട് പോലും അസാധുവായില്ല, നിയമസഭയുടെ 25ാം സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള നിയമസഭയുടെ 25ാം സ്പീക്കറായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
101 വോട്ടുകളാണ് കോട്ടയം എംഎല്‍എയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. മുൻ ആഭ്യന്തര മന്ത്രിയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും.
ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. ചരിത്രത്തില്‍ ഇതാദ്യമായാണ് കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത്.


