ചർച്ച കഴിഞ്ഞു:മുഖ്യമന്ത്രി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ:സതീശനിലേക്ക് സൂചന!

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഹൈക്കമാൻഡ് ചർച്ച കഴിഞ്ഞു. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പ്രഖ്യാപനം വന്നില്ല. കെസി വേണുഗോപാൽ, രമേഷ് ചെന്നിത്തല, വിഡി സതീശൻ എന്നിവർ വിവിധ തലങ്ങളിൽ അവകാശവാദം ശക്തമായാതയാണ് വിവരം.എങ്കിലും ചർച്ചക്ക് ശേഷം പുറത്തേക്ക് വന്ന വിഡി യുടെ മുഖഭാവങ്ങൾ അദ്ദേഹത്തിലേക്കുള്ള സൂചനയായി കാണപ്പെടുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനം 2 ദിവസത്തിനകം ഉണ്ടാകുമെന്നും നേതാക്കളെ പിന്തുണച്ചുള്ള പ്രകടനങ്ങളിൽ കടുത്ത അതൃപ്തിയറിയിച്ച് ഹൈക്കമാൻഡ്,
നേതാക്കൾക്ക് പിന്തുണ അറിയിച്ചുള്ള ഫ്ലെക്സ് കൾ നീക്കം ചെയ്യാൻ വീഡി സതീശൻ, kc, രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന് അനുകൂലമായ ജനവികാരമാണ് നിലവിലുള്ളതെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ ശക്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് യുഡിഎഫിന്റെ മുഖമായി സതീശൻ നിറഞ്ഞുനിന്നതും ഭരണവിരുദ്ധ വികാരം ഏകോപിപ്പിച്ചതുമാണ് അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായ നേതാവെന്ന നിലയിൽ ശക്തമായ പരിഗണനയിലാണ്. ഏകദേശം 45ഓളം എംഎൽഎമാരുടെ പിന്തുണ കെസിക്കുണ്ടെന്നാണ് ഡൽഹി വൃത്തങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ മുഖ്യമന്ത്രിയാകാൻ നിയമസഭാംഗമാകേണ്ടതിനാൽ കെസി വേണുഗോപാൽ ഏതെങ്കിലും സുരക്ഷിത സീറ്റിൽ മത്സരിച്ച് വിജയിക്കേണ്ട സാഹചര്യം നിലനിൽക്കുന്നു.
മുതിർന്ന നേതാവ് രമേഷ് ചെന്നിത്തലയും രംഗം വിട്ടിട്ടില്ല. സംഘടനയിലും പാർലമെന്ററി പാർട്ടിയിലും ദീർഘകാല സ്വാധീനമുള്ള ചെന്നിത്തല, സമവായ സ്ഥാനാർഥിയായി ഉയർന്നുവരാമെന്ന വിലയിരുത്തലും ചില കേന്ദ്രങ്ങളിൽ ഉണ്ട്.
ഇതിനിടെ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ്, വിഡി സതീശനാണ് കൂടുതൽ സ്വീകാര്യനായ നേതാവെന്ന സന്ദേശം ഹൈക്കമാൻഡിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിൽ ഐക്യം നിലനിർത്താൻ കഴിയുന്ന മുഖം സതീശനാണെന്ന വിലയിരുത്തലാണ് ലീഗിനുള്ളിലുമുള്ളതെന്നാണ് സൂചന.
അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൈകളിലായിരിക്കെ, മുഖ്യമന്ത്രി കസേരയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ നീക്കങ്ങൾ ഡൽഹിയിലും തിരുവനന്തപുരത്തും ഒരുപോലെ സജീവമായി തുടരുകയാണ്.


