75കുടുംബങ്ങൾക്ക് ലക്ഷങ്ങളുടെ റമദാൻ റിലീഫുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി

ദുബൈ : വർഷങ്ങളോളമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി വിശുദ്ധ റമദാനിൽ ചെയ്തു വരുന്ന നിർധന രോഗികൾക്കായുള്ള ഈ വർഷത്തെ ധന സഹായം ഉപ്പള ലീഗ് ഓഫിസിൽ ചേർന്ന ചടങ്ങിൽ മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി,
നിർദ്ധരരായ എഴുപത്തി അഞ്ചോളം കുടുംബങ്ങളിലേക്കായി രണ്ടെ മുക്കാൽ ലക്ഷം രൂപയാണ് കൈമാറിയത്.
ശാഹുൽ ഹമീദ് ബന്ദിയോട് അധ്യക്ഷത വഹിച്ച ചടങ്ങ് ടി എ മൂസ സാഹിബ് ഉത്ഘാടനം നിർവ്വഹിച്ചു, എ കെ എം അഷ്റഫ് എം എൽ എ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു,
അസീസ് മെരികെ, അബ്ദുള്ള മദേരി സലീം പി എം,, ഗോൾഡൻ റഹ്മാൻ,അസിസ് കളത്തൂർ, റഹീം ഉപ്പള, ജംഷീദ് അട്ക്കം തുടങ്ങി മുസ്ലിം ലീഗ് മണ്ഡലം,പഞ്ചയാത്ത്, വാർഡ് തലങ്ങളിലുള്ള നേതാക്കൾ സംബന്ധിച്ചു,
അഷ്റഫ് സിറ്റിസൺ സ്വാഗതം ആശംസിച്ചു.
75കുടുംബങ്ങൾക്ക് ലക്ഷങ്ങളുടെ റമദാൻ റിലീഫുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി
Read Time:1 Minute, 23 Second


