മഞ്ചേശ്വരം ഉപജില്ലാ കായികമത്സരത്തിനിടെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് കാരണം അധികാരികളുടെയും പോലീസിന്റെയും അനാസ്ഥ; msf മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
ഉപ്പള:
മഞ്ചേശ്വരം ഉപജില്ലാ കായികമത്സരത്തിനിടെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് കാരണം അധികാരികളുടെയും പോലീസിന്റെയും അനാസ്ഥയെന്ന് msf മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മുൻ വർഷങ്ങളിൽ ഉപജില്ലാകലോത്സവങ്ങളിലും കായികമത്സരങ്ങളിലും പ്രശ്നങ്ങൾ ഉണ്ടായിട്ടും മുൻ കൂട്ടി ക്രമീകരണങ്ങൾ നടത്താതെ പ്രശ്നങ്ങൾ ഉണ്ടായതിന് ശേഷം വിദ്യർഥികൾക്ക് മേൽ ശിക്ഷാ നടപടികൾ മാത്രം കൈകൊണ്ടിട്ട് കാര്യമില്ല,
നിസ്സാര കാര്യങ്ങൾക്ക് പോലും സഹപാഠികളെ വടികളുള്പടെ ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്ന വിദ്യാർത്ഥികളുടെ ആക്രമണ വാസന ഭയപ്പെടുത്തുന്നതാണ് അവരെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്, അത്തരത്തിലുള്ള വിദ്യാർത്ഥികളെ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്ന് msf മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സർഫ്രാസ് ബന്ദിയോട് ജനറൽ സെക്രട്ടറി മുഫീദ് പൊസോട്ട് എന്നിവർ ആവശ്യപ്പെട്ടു.