യൂത്ത്ലീഗ് സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളിക്ക് ദുബായ് കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി

0 0
Read Time:1 Minute, 59 Second

യൂത്ത്ലീഗ് സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളിക്ക് ദുബായ് കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി

ദുബൈ: ഹൃസ്വ സന്ദർശനത്തിന് ദുബായിലെത്തിയ മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിയും രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ സിദ്ദിഖ് ദണ്ഡഗോളിക്ക് ദുബായ് കെഎംസിസി മംഗലപാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

ദുബായ് കെഎംസിസി അബുഹയിൽ ആസ്ഥാന മന്ദിരത്തിൽ നടന്ന സ്വീകരണ യോഗം പ്രസിഡന്റ് ജബ്ബാർ ബൈദല അദ്യക്ഷത വഹിച്ചു.

പ്രസ്തുത യോഗം മണ്ഡലം ട്രെഷറർ ഇബ്രാഹിം ബേരികെ ഉത്ഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് സുബൈർ കുബണൂർ , സെക്രട്ടറി മുനീർ ബേരികെ, യുസഫ് ഷെണി എന്നിവർ സംസാരിച്ചു
പഞ്ചായത്ത് കമ്മിറ്റി ഭാരവിഹികളായ ഹാഷിം ബന്ധസാല, സിദ്ദിഖ് ബാപ്പായിത്തൊട്ടി, സിദ്ദിഖ് പഞ്ചത്തൊട്ടി, ഫാറൂഖ് അമാനത്, അൻവർ മുട്ടം, ഇദ്രീസ് അയ്യൂർ, ഷൗക്കത് മുട്ടം, മഹമൂദ് മല്ലങ്ങായ് , ഖാലിദ് മണ്ണംകുഴി, ഫാറൂഖ് ഉപ്പല, സുബൈർ അടുക്ക ഇമ്‌റൂസ് ഉപ്പള, അബ്ദു കൈസർ, അബ്ദുല്ല ഡ്രൈവ് സെവൻ,കാദർ മുട്ടം എന്നിവർ സംബന്ധിച്ചു.

പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം സിദ്ദിഖ് ദണ്ഡഗോളിക്ക് സമ്മാനിച്ചു.

പഞ്ചായത്ത് ഓർഗനൈസിംഗ് സെക്രട്ടറി ഖാലിദ് മള്ളങ്കൈ സ്വാഗതവും ട്രെഷറർ മുഹമ്മദ് കളായി നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!