ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ വിവാഹിതയായി

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തുമിന്റെ മകള്‍ ഷെയ്ഖ മെഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും വിവാഹിതയായി.
വരൻ വ്യവസായിയും റിയല്‍ എസ്റ്റേറ്റ്, ഐടി മേഖലകളില്‍ സംരംഭങ്ങള്‍ക്ക് ഉടമയുമായ ഷെയ്ഖ് മനാ ബിൻ മുഹമ്മദ് അല്‍ മക്തുമാണ്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യല്‍ കോര്‍ മന്ത്രിയുമായ ഷെയ്ഖ് മൻസൂര്‍ ബിൻ സായിദ് അല്‍ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായി ഒന്നാം ഉപഭരണാധികാരി ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും, ദുബായിയുടെ രണ്ടാം ഉപഭരണാധികാരകി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.


