മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്‍ ജയില്‍ മോചിതനായി

0 0
Read Time:56 Second

സിദ്ധിഖ് കാപ്പന്‍ ജയില്‍ മോചിതനായി

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി.

രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജയില്‍ മോചിതനായത്.

പൊതുസമൂഹത്തോടും മാധ്യമസമൂഹത്തോടും നന്ദിയെന്ന് സിദ്ധിഖ് കാപ്പന്‍ പ്രതികരിച്ചു. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലിനുള്ളിലാണെന്നും നീതി പൂര്‍ണമായും ലഭിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

27 മാസത്തെ ജയില്‍ വാസത്തിന് ശേഷം ലക്നോവിലെ ജയിലില്‍ നിന്നുമാണ് സിദ്ധിഖ് കാപ്പന്‍ പുറത്തിറങ്ങിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!