0
0
Read Time:1 Minute, 5 Second
www.haqnews.in
എ.പി.ജെ അബ്ദുൾ കലാം വേൾഡ് റെക്കോർഡ് നേടി കാസറഗോഡിന് അഭിമാനമായി കൊച്ചു മിടുക്കി ഫാത്തിമ നൂറ ജാബിർ
ദുബായ്: ലോകത്തിലെ പ്രധാന കണ്ടു പിടുത്തങ്ങൾ അത് കണ്ടുപിടിച്ച മഹാന്മാർ , ലോകത്തിലെ 80 ഓളം രാജ്യങ്ങളും അവയുടെ തലസ്ഥാനവും
ചുരുങ്ങിയ സമയത്തിനുള്ളിൽ( 48 സെക്കന്റ്) അവതരിപ്പിച്ചാണ് 5 വയസ്സു കാരിയായ ഫാത്തിമ നൂറ ജാബിർ 2022 ലെ എപിജെ അബ്ദുൽ കലാംവേൾഡ് റെക്കോർഡുകളിൽ ഇടം നേടിയത്.
2022 ജനുവരിയിൽ നടന്ന ഇന്ത്യ ബുക്സ് ഓഫ് റെകോർഡും ഫാത്തിമ നൂറ നേടിയിരുന്നു .
കാസർഗോഡ് ജില്ലയിലെ പടന്ന കടപ്പുറം സ്വദേശി ടി കെ ജാബിർ, നീലേശ്വരം സ്വദേശിനി നാസില ഹസ്സൈനാർ എന്നവരുടെ ഏക മകളാണ് ഈ കൊച്ചു മിടുക്കി.