മള്ളങ്കൈ ജമാഅത്ത് പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു
യ
മള്ളങ്കൈ ജമാഅത്ത് വാർഷിക ജനറൽ ബോഡി യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു.
മുനവ്വിറുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ സ്ഥലം ഖത്തീബ് മുഹമ്മദ് ഫൈസി പ്രാർത്ഥന നടത്തി.
മുഹമ്മദ് ഹാജി ബാവുട്ടിയെ പ്രസിഡണ്ടായും,അബ്ദുൽ റഹ്മാൻ മീരാൻ ജനറൽ സെക്രട്ടറിയായും, മഹ്മൂദ് മൂസ മാസ്റ്റർ ട്രഷറർ ആയും തെരഞ്ഞെടുത്തു.
അബ്ദുൽ റഹ്മാൻ മള്ളങ്കൈ അദ്യക്ഷത വഹിച്ച യോഗം മുൻ ആക്ടിങ്ങ് പ്രസിഡണ്ട് മുഹമ്മദ് ഹാജി ഉദ്ഘാടനം നിർവഹിച്ചു . ശേഷം ഹനീഫ് കൽമാട്ട അവലോകനം നടത്തി, വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഹസൈനാൻ റിട്ട.പോസ്റ്റ് മാസ്റ്റർ സംസാരിച്ചു.
പഴയ കമ്മിറ്റി പിരിച്ച് വിട്ടു പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി മുഹമ്മദ് മൂസ ഹാജി, ഹനീഫ് കൽമാട്ട,ഹസൈനാർ ഹാജിയെയും,ജോയിന്റ് സെക്രട്ടറിമാരായി ഖാലിദ് അബ്ദുൽ ഖാദർ,സൈനുദ്ദീൻ അട്ക്ക,ഇർഷാദ് കദീജ ട്രഡേർസ് എന്നിവരെയും,എക്സിക്യൂട്ടീവ് അംഗങ്ങളായി സൂപ്പി മൂസഹാജി,അബ്ദുൽ ഖാദർ എം. പി,ലത്തീഫ് നാട്ടക്കൽ,മഹ്മൂദ് പെരിങ്കടി,അബ്ദുല്ല ഗുർമ,അഷ്റഫ് മീരാൻ, റഊഫ് ഗുർമ എന്നിവരെയും തെരഞ്ഞടുത്തു.