വയോധികനായ പിതാവിനെ ഹോട്ടലിലെ മുകൾ നിലയിൽ നിന്ന് വലിച്ചഴിച്ച് താഴത്തെ നിലയിൽ കൊണ്ടുവന്നിട്ട ശേഷം മകൻ മുങ്ങി. മംഗളൂരു ദേർലകട്ടയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ഉപ്പള സ്വദേശികളാണ് ഇവരെന്നാണ് സൂചന. ഇരുവരും 15 ദിവസം മുംബൈയിൽ നിന്ന് മംഗളുരുവിൽ എത്തിയതാണ്. തുടർന്ന് വയോധികൻ ദേർലകട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് സമീപത്തെ ഹോട്ടലിൽ ക്വാറന്റീനിൽ പ്രവേശിച്ചത്. അതിനു പിന്നാലെയാണ് മകൻ പിതാവിനെ ഒന്നാം നിലയിൽ നിന്ന് കാലിൽ പിടിച്ചു വലിച്ച് താഴത്തെ നിലയിൽ എത്തിച്ച് ഉപേക്ഷിച്ച ശേഷം മുങ്ങിയത്. ചിലർ ഇതെല്ലാം കണ്ടു നിന്നെങ്കിലും കാര്യം അന്വേഷിക്കാൻ പോലും ആരും തയ്യാറായില്ല. ഹോട്ടലിലെ സിസിടിവി യിൽ നിന്ന് ഇതിന്റെയെല്ലാം ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിച്ചിഴച്ചു താഴെ എത്തിച്ചതോടെ അവശനായ വയോധികനിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. എങ്കിലും മകനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്വാറന്റീൻ കഴിഞ്ഞതിന് ശേഷം ഹോട്ടലിൽ പിതാവിനെ ഉപേക്ഷിച്ച് മകൻ മുങ്ങി
Read Time:1 Minute, 39 Second