0
0
Read Time:47 Second
www.haqnews.in
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചു
കടുത്ത ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജിവെച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് രാജി പ്രഖ്യാപിച്ചത്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ പ്രസിഡന്റ് അപലിച്ചതിന് പിന്നാലെയാണ് രാജി.
കൊളംബോയിൽ സർക്കാർ വിരുദ്ധ സമരം നയിച്ചവരെ രാജപക്സയുടെ അനുകൂലികൾ ആക്രമിച്ചിരുന്നു. ഇതിനെ അപലപിച്ച് പ്രസിഡന്റ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാജി.