അരവിന്ദ് കെജ്രിവാൾ 15ന് കേരളത്തിലെത്തുന്നു ; ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ പിന്തുണയോടെ മത്സരിക്കും
ന്യൂഡല്‍ഹി : ആം ആദ്മി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് കേരളത്തിലേക്ക്. എറണാകുളം കിഴക്കമ്ബലത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് കെജ്രിവാള് എറണാകുളത്ത് എത്തുന്നത്.
ഈ മാസം 15 നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ കെജ്രിവാള് പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അരലക്ഷം പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് ട്വന്റി 20 യാണ് കിഴക്കമ്ബലത്ത് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലാണ് മൂന്ന് മുന്നണികളും ട്വന്റി 20യും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20യുമായി കൈകോര്‍ക്കുമെന്ന് ആം ആദ്മി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്വന്റി 20യുടെ പിന്തുണയോടെ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആം ആദ്മിയുടെ നീക്കം. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി മുദ്ര പതിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.