സിൽവർലൈന്‌ സമാന്തരമായി തീരദേശ ഹൈവേയും; കാസർകോട്‌ – മലപ്പുറം അലൈൻമെന്റ്‌ തയ്യാറായി

0 0
Read Time:4 Minute, 12 Second

സിൽവർലൈന്‌ സമാന്തരമായി തീരദേശ ഹൈവേയും; കാസർകോട്‌ – മലപ്പുറം അലൈൻമെന്റ്‌ തയ്യാറായി

കാസർകോട്‌ > സിൽവർ ലൈനിന്‌ സമാന്തരമായി ടൂറിസത്തിന്‌ പ്രാധാന്യം നൽകി തീരദേശ ഹൈവേയും തയ്യാറാകുന്നു. കാസർകോട്‌ മുതൽ മലപ്പുറം വരെയുള്ള റോഡിന്റെ അലൈൻമെന്റ്‌ തയ്യാറായി. കർണാടക സർക്കാർ നിയന്ത്രണത്തിലുള്ള ഇൻഫ്രാസ്‌ട്രച്ചർ ഡെവലപ്പ്‌മെന്റ്‌ കോർപറേഷൻ കർണാടക ലിമിറ്റഡാണ്‌ പദ്ധതി രേഖ തയ്യാറാക്കുന്നത്‌. കാസർകോട്‌ എരിയാൽ മുതൽ പയ്യന്നൂർ രണ്ടുതെങ്ങ്‌ വരെ നീളുന്ന തീരദേശ റോഡ്‌ 57 കിലോ മീറ്ററാണ്‌. 99.19 ഹെക്ടർ ഭൂമി ഏറ്റെടുക്കും. 14 മീറ്റർ നീളമുള്ള റോഡിൽ ഏഴുമീറ്ററിലാണ്‌ ടാറിങ്. രണ്ടര മീറ്ററിൽ സൈക്കിൾ ട്രാക്കുംവരും. ബാക്കിയുള്ള ഭാഗത്ത്‌ നടപ്പാത, ഡ്രൈനേജ്‌ എന്നിവ ഉണ്ടാകും. 2017 ലാണ്‌ തീരദേശ, മലയോര പാതക്കായി 1000 കോടി രൂപ ചെലവിൽ കിഫ്‌ബി ഫണ്ട്‌ അനുവദിച്ചത്‌.

കാസർകോട്‌ പാലം;എരിയാലിൽ ജങ്‌ഷൻ

കാസർകോട്‌ തുറമുഖത്ത്‌ നിന്ന്‌ കീഴൂർ കടപ്പുറത്തെ ബന്ധിപ്പിക്കുന്ന കടലിലൂടെയുള്ള ഒരു കിലോമീറ്റർ പാലമാണ്‌ തീരദേശ റോഡിന്റെ പ്രത്യേകത. കടലിലൂടെ കടന്നുപോകുന്ന പാലം അതിമനോഹര കാഴ്‌ചകളൊരുക്കും.
കീഴൂർ കടപ്പുറത്തുള്ളവർക്ക്‌ ചന്ദ്രഗിരി പാലം വഴി കാസർകോട്‌ ടൗണിലെത്തി വേണം കാസർകോട്‌ കടപ്പുറത്ത്‌ എത്താൻ. പുതിയ പാലത്തിലൂടെ ഇത്‌ വേഗത്തിലാകും. രണ്ടുതെങ്ങ്‌ പാണ്ട്യാലകടവ്‌ (500 മീറ്റർ), നീലേശ്വരം അഴിത്തല (350 മീറ്റർ), ചിത്താരി (350 മീറ്റർ), നൂമ്പിൽ (300 മീറ്റർ) എന്നിവിടങ്ങളിലും പാലം നിർമിക്കും. ചേരങ്കൈ കടപ്പുറത്ത്‌ നിന്ന്‌ ഏരിയാൽ ദേശീയപാതയിൽ എത്താൻ റെയിൽവേ മേൽപ്പാലം (200 മീറ്റർ) നിർമിക്കും. എരിയാലിൽ ദേശീയപാത ആറുവരിയുമായി തീരദേശപാതയെ ബന്ധിപ്പിക്കും. ഏരിയാൽ തീരദേശപാതയുടെ പ്രധാന ജംങ്‌ഷനാകും. ഏരിയാലിൽ തന്നെയാണ്‌ സിൽവർലൈൻ പാതയുടെ അവസാന ജംങ്‌ഷനും.

99.19 ഹെക്‌ടർ ഭൂമി ഏറ്റെടുക്കും

അടുക്കത്തുബയൽ, കാസർകോട്, തളങ്കര, കളനാട്, ഉദുമ, കീക്കാൻ, ചിത്താരി, അജാനൂർ, ബല്ല, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, നീലേശ്വരം, പടന്ന, ഉദിനൂർ, തൃക്കരിപ്പൂർ വില്ലേജുകളിലാണ് 99.19 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്‌. സർക്കാർ ഭൂമിക്ക്‌ പുറമേയാണിത്‌. നേരത്തേയുള്ള റോഡുകൾ തീരദേശ പാതയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. മെക്കാഡം ടാറിങാണ്‌.

തീരദേശ ഹൈവേ ഇതുവഴി

ഏരിയാൽ – ചേരങ്കൈ ലൈറ്റ് ഹൗസ് റോഡ് – കാസർകോട് ഹാർബർപാലം – കീഴൂർ കടപ്പുറം ഫിഷറീസ് സ്‌റ്റേഷൻ റോഡ്‌–- ചെമ്പിരിക്ക കടപ്പുറം – നൂബിൽ പുഴ പാലം – കാപ്പിൽ ബീച്ച് – പാലക്കുന്ന്‌ പഞ്ചായത്ത് ഓഫീസ്‌ – കെഎസ്‌ടിപി റോഡ്‌ – ബേക്കൽ പള്ളിക്കര റെയിൽവേ മേൽപാലം – ചിത്താരി – അജാനൂർ കടപ്പുറം – കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം – പുഞ്ചാവി കടപ്പുറം – തൈക്കടപ്പുറം – നീലേശ്വരം നഗരം – നീലേശ്വരം അഴിത്തല പാലം – വലിയപറമ്പ് – പാണ്ട്യാലക്കടവ് പാലം – പയ്യന്നൂർ – രണ്ടുതെങ്ങ്‌ – പഴയങ്ങാടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!