കോവിഡ് ദുരിതബാധിതർക്ക് ആശ്വാസം; കെ.എം.സി.സി. ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി റമദാൻ റിലീഫ് ഫണ്ട് വിതരണം ചെയ്തു
ബന്തിയോട്: ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയായ കെ.എം.സി.സി. എന്ന പ്രവാസികളുടെ സംഘടനയിലെ ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി 2022 വർഷത്തെ റമദാൻറിലീഫ് ഫണ്ട് വിതരണം ചെയ്തു.
കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ഇബ്ബുവിന്റെ നേതൃത്വത്തിൽ കെ.എം.സി.സി.ജിദ്ദ സെൻട്രൽ കമ്മിറ്റിട്രഷററും,മുസ്ലിം ലീഗ് സ്റ്റേറ്റ് കൗൺസിലറും,എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായ അൻവർ ചേരങ്കൈ ഉദ്ഘാടനം നിർവഹിച്ചു.
കഴിഞ്ഞ 2വർഷം കോവിഡ് കാലങ്ങളിൽ നാട്ടിൽ കുടുങ്ങി ജോലി നഷ്ടപ്പെട്ടും,മറ്റു പ്രയാസങ്ങളനുഭവിച്ചും നാട്ടിൽ കഴിയുന്ന പ്രവാസികളെയാണ് ഇപ്രാവശ്യം റമദാൻ റിലീഫൽ പരിഗണിച്ചത്. ഇത് കെ.എം.സി.സി കമ്മിറ്റിയുടെ മാതൃകാ പ്രവർത്തനമാണ്.
പ്രസിഡണ്ട് ഇബ്ബുവിന്റെ വീട്ടിൽ നടന്ന യോഗത്തിൽ മമ്മുഞ്ഞി പഞ്ചത്തൊട്ടി,കാദർ കോട്ട ,അസീസ് കുമ്പള,ഹനീഫ് മുണ്ട്യത്തടുക്ക,ബദ്റുദ്ദീൻ,അബ്ബാസ്,അബ്ദുല്ല മൈമൂൺ നഗർ,സത്താർ മള്ളങ്കൈ,ഉമ്പായി കുമ്പള,സിദ്ദീഖ് ഹൊസങ്കടി,എ.ബി മൂസ,ഹനീഫ്,മുഹമ്മദ് ബേക്കൂർ,അലി എ.ബി,അസീസ് ബവാദി,ഹസ്സൻ ബസ്താനി,യൂസുഫ് ഐ.എ തുടങ്ങിയവർ സംബന്ധിച്ചു.