മാധ്യമപ്രവർത്തകൻ അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്കായി കെ.ജെ.യു സ്വരൂപിച്ച രണ്ട് ലക്ഷം രൂപ കൈമാറി

0 0
Read Time:1 Minute, 47 Second

മാധ്യമപ്രവർത്തകൻ അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്കായി കെ.ജെ.യു സ്വരൂപിച്ച രണ്ട് ലക്ഷം രൂപ കൈമാറി


കുമ്പള : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കുമ്പളയിലെ മാധ്യമ പ്രവർത്തകൻ അബ്ദുല്ലയുടെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് കേരള ജേണലിസ്റ്റ് യൂണിയൻ (കെ.ജെ.യു)
സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ അബ്ദുല്ലയ്ക്ക് കൈമാറി.
കെ.ജെ.യു സംസ്ഥാന കമ്മിറ്റി ഓരോ ജില്ലയിൽ നിന്നും അതാതു ജില്ല കമ്മിറ്റികൾ മുഖാന്തിരം അംഗങ്ങളിൽ നിന്നാണ് ധനസമാഹരണം നടത്തിയത്. നേതാക്കൾ അബ്ദുല്ലയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.
കെ.ജെ.യു സംസ്ഥാന ട്രഷറർ ഇ.പി രാജീവ്, വൈസ് പ്രസിഡൻ്റ് പ്രകാശൻ പയ്യന്നൂർ, സെക്രട്ടറി പ്രമോദ് കുമാർ, ജില്ല പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവാർ, ജനറൽ സെക്രട്ടറി സുരേഷ് കൂക്കൾ, സെക്രട്ടറി ധനരാജ് ഉപ്പള, കണ്ണൂർ ജില്ല സെക്രട്ടറി സാജു ചെമ്പേരി, വൈസ് പ്രസിഡൻ്റ് പ്രിൻസ് തോമസ്,
കുമ്പള പ്രസ് ഫോറം സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള, മുൻ പ്രസിഡന്റ് കെ.എം.എ സത്താർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!