ഉപ്പളയിൽ എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർച്ച ചെയ്ത സംഭവം; വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിക്കണം: ഗോൾഡൻ റഹ്മാൻ

0 0
Read Time:2 Minute, 49 Second

ഉപ്പളയിൽ എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർച്ച ചെയ്ത സംഭവം; വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിക്കണം: ഗോൾഡൻ റഹ്മാൻ

കഴിഞ്ഞ ഉപ്പളയിൽ ആക്സിസ് ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന അൻപത് ലക്ഷം പട്ടാപ്പകൽ കവർച്ച ചെയ്തത് വിദഗ്ധ സമിതിയെ കൊണ്ടോ പ്രത്യേക അന്വേഷണ സമിതിയെ കൊണ്ടോ അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവും കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗവുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ. പട്ടാപ്പകൽ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ സ്വകാര്യ ഏജൻസിയുടെ വാഹനത്തിന്റെ ചില്ല് തകർത്ത് പണം കവർന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നഗരമധ്യത്തിലും പോലീസിന്റെ മൂക്കിന്റെ താഴെയും നടന്ന ഈ വൻ കവർച്ചയുടെ സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ട്. കവർച്ച നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കവർച്ച ചെയ്തവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് പോലീസിന്റെ പരാജയം ആണെന്നും ഗോൾഡൻ റഹ്മാൻ കുറ്റപ്പെടുത്തി. ആവശ്യസാധനങ്ങൾക്കും മറ്റും നഗരത്തിലെത്തുന്ന ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുകയും, അങ്ങോട്ട് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ക്യാമറയിൽ പകർത്തുകയും സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കുകയും, അനാവശ്യ കരുതലും കാണിക്കുന്ന പോലീസിന് ഈ വിഷയത്തിൽ യാതൊരു ഉത്സാഹവുമില്ല. ഒരു വർഷം മുമ്പ് വീട്ടിലെ പുരുഷൻമാർ വെളളിയാഴ്ച്ച ദിവസം പള്ളിയിൽ പോയ സമയത്ത് ആയുധം കാണിച്ച് ഭീഷണപ്പെടുത്തി സ്വർണ്ണം മോഷ്ടിച്ച കേസിൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. ഉപ്പളയിലെ ക്രമസമാധാനത്തിന് വേണ്ടി മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് അനുവദിച്ച കൺട്രോൾ റൂമിൽ മുഴുവൻ സമയവും പോലീസ് ഉണ്ടായിട്ടും ഇത്തരത്തിലുള്ള വലിയ കവർച്ച എങ്ങനെ ഉണ്ടായെന്നതിന് ഡിപ്പാർട്മെൻ്റ് തല അന്വേഷണവും വേണം എന്നു ഗോൾഡൻ റഹ്മാൻ അവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!