വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡില്‍ വമ്പന്‍ കുതിപ്പ്, തട്ടകത്തിലും തട്ടി വീണ് ജെയ്ക്, ചിത്രത്തിലിലാതെ ബിജെപി

0 0
Read Time:2 Minute, 3 Second

വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡില്‍ വമ്പന്‍ കുതിപ്പ്, തട്ടകത്തിലും തട്ടി വീണ് ജെയ്ക്, ചിത്രത്തിലിലാതെ ബിജെപി

കോട്ടയം: പുതുപ്പള്ളിയിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ചാണ്ടി ഉമ്മൻ ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ ലീഡ് നില 5000-ത്തിന് മുകളിലേക്ക് ഉയർത്തി.

ആകെയുള്ള 2456 പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് 1000 കടന്നിരുന്നു. ആകെ പോൾ ചെയ്ത 2491 അസന്നിഹിതരുടെ വോട്ടുകളിൽ 151 വോട്ടിന്റെ ലീഡും ചാണ്ടി നേടി. ഇതിനുപിന്നാലെ വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴേക്കും ലീഡ്നില 2000 കടന്ന് കുതിച്ചു. ആദ്യം എണ്ണിയ അയർക്കുന്നത്തും ജെയ്ക്ക് ഏറെ പിന്നിലായി. രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോഴേക്കും വിജയം ഉറപ്പിച്ച യുഡിഎഫ്, ലീഡ് 5000-ന് മുകളിലേക്ക് ഉയർത്തി.
ശേഷം യു.ഡി.എഫ് തരംഗമായിരുന്നു കണ്ടത്.
എൽഡിഎഫിനെ അപ്രസക്തമാക്കി വൻ ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ കുതിക്കുന്നുവെന്നാണ് ആദ്യ റൗണ്ട് ഫലസൂചനകൾ വ്യക്തമാക്കുന്നത്. 2016-ൽ ഉമ്മൻ ചാണ്ടി നേടിയ, മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് ഭൂരിപക്ഷമായ 33,000 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി മറികടന്നത് റെക്കോർഡ് ആണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!