ഇശൽ ഗ്രാമം വാട്സപ്പ് ഗ്രൂപ്പ് വിളയിൽ ഫസീല അനുസ്മരണം നടത്തി

0 0
Read Time:1 Minute, 48 Second

ഇശൽ ഗ്രാമം വാട്സപ്പ് ഗ്രൂപ്പ്
വിളയിൽ ഫസീല അനുസ്മരണം നടത്തി

കാസറഗോഡ്: ഇശൽ ഗ്രാമം വാട്സാപ്പ് ഗ്രൂപ്പ് മാപ്പിളപ്പാട്ടിന്റെ സാമ്രാജ്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇശൽ റാണിയായ വെളിയിൽ ഫസീല അനുസ്മരണം നടത്തി. ഗ്രൂപ്പ് അഡ്മിൻ ഇബ്രാഹിം മൊഗ്രാലിന്റെ അധ്യക്ഷതയിൽ പുലിക്കുന്ന് കെ എം അസീസ് ഉദ്ഘാടനം ചെയ്തു.

മാപ്പിളപ്പാട്ടിന് കസവ് തുന്നിയ ഇശലിന്റെ റാണിയായിരുന്നു വിളയിൽ ഫസീല എന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി പി എസ് ഹമീദ് അഭിപ്രായപ്പെട്ടു .ഫെബ്രുവരിയിൽ പൊവ്വലിൽ നടന്ന സഞ്ചീർ ഓർക്കസ്ട്രയുടെ നാല്പതാം വാർഷിക പരിപാടിയിൽ വെച്ച് വിളയിൽ ഫസീലക്ക് ലൈഫ് ടൈം അച്ച്യുപ്മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു .ഫസീലയുടെ കാസർഗോഡ് ജില്ലയിലെ അവസാനത്തെ പരിപാടിയായിരുന്നു അത്.

ഗ്രൂപ്പ് അംഗങ്ങളായ ഫിറോസ് ബാബു ,കെ എം കെ വെള്ളയിൽ ,കെ .ബി മുഹമ്മദ് കുഞ്ഞി,അമീൻഷ കൊല്ലം ,ആർ കെ പൂവത്തിക്കൽ , മമ്മാലി കണ്ണൂർ, റഹീന കൊളത്തറ .നൂർജഹാൻ വളാഞ്ചേരി , രഹന വഴിക്കടവ് ,അഷറഫ് കൊടുവള്ളി ,റിയാസ് നായന്മാർമൂല തുടങ്ങി ഒട്ടനവധി പേർ അനുസ്മരണ പ്രഭാഷണം നടത്തി.ഹമീദ് കോളിയടുക്കം സ്വാഗതവും ഷബീർ ഉറുമി നന്ദിയും പറഞ്ഞു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!