കാസറഗോഡ് മെഡിക്കൽ കോളേജിനു വേണ്ടി പ്രതീകാത്മക പിച്ചയെടുത്തു;എറണാകുളത്ത് സിനിമാ പ്രൊഡക്ഷൻ മാനേജർ അസ്ലം പുല്ലേപടി ഒറ്റയാൾ പ്രകടനം നടത്തി

0 0
Read Time:3 Minute, 24 Second

കാസറഗോഡ് മെഡിക്കൽ കോളേജിനു വേണ്ടി പ്രതീകാത്മക പിച്ചയെടുത്തു;എറണാകുളത്ത് സിനിമാ പ്രൊഡക്ഷൻ മാനേജർ അസ്ലം പുല്ലേപടി ഒറ്റയാൾ പ്രകടനം നടത്തി

കാസറഗോഡ്: ജില്ലയുടെ ‘മെഡിക്കൽ കോളേജ് ആശുപത്രി’ എന്ന സ്വപ്നം പത്ത് വർഷം കാത്തുനിന്നിട്ടും കെട്ടിടങ്ങളിൽ മാത്രം ഒതുങ്ങി പോയ സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതീകാത്മക “പിച്ച തെണ്ടൽ” സമരം സംഘടിപ്പിച്ചു.

ജില്ലയിലെ ജനങ്ങൾ നിരന്തരമായി മെഡിക്കൽ കോളേജിന് വേണ്ടി സമരമുഖത്ത് ഉണ്ടെങ്കിലും, സർക്കാരിൻ്റെ ഭാഗത്ത് നിന്ന് കിട്ടുന്ന ഉറപ്പുകൾ പാഴ്‌വാക്കാവുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു സമരത്തിന് MBK എന്ന സഘടന നേതൃത്വം നൽകിയത്.

” ഏഴ് കോടി രൂപയോളം കരാറുകാരന് കൊടുക്കാൻ ബാക്കിയുണ്ടയിട്ടും എൺപത്തിരണ്ട് ലക്ഷം രൂപ മാത്രമാണ് സർക്കാർ നൽകിയത് ”
എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കാസർകോട് ജനതയുടെ അവകാശമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ ജനങ്ങൾ തന്നെ പിച്ച തെണ്ടി സർക്കാരിനെ സഹായിക്കാം എന്ന ആശയത്തിലൂന്നി കാഞ്ഞങ്ങാട്, പാലക്കുന്ന്, ബേക്കൽ, കാസർകോട് എന്നിവിടങ്ങളിൽ പൊതുജനമധ്യത്തിലിറങ്ങി പിച്ച തെണ്ടിയത്.

കാഞ്ഞങ്ങാട് നടന്ന പിച്ചയെടുക്കൽ സമരത്തിൽ എഞ്ചിനീയർ രാജേഷിൽ നിന്ന് , സിസ്റ്റർ ജയ ആന്റോ മംഗലത്ത് ആദ്യ നാണയം സ്വീകരിച്ചു.

അഹമ്മദ് കിർമാണി , രാജൻ വി.ബാലൂർ, രാജേഷ് ചിത്ര, ലമണേഷ് പാലക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.

കാസർകോട് ടൗണിൽ സലിം സന്ദേശം ചൗക്കി
ചന്ദ്രൻ മേൽപ്പറമ്പ് ,
ബഷീർ അഹ്മ്മദ്,
അൻവർ ടി.ഇ,
അബ്ദുൽ മൊഗ്രാൽ,
ഫയാസ് അഹമ്മദ് , തുടങ്ങിയവർ നേതൃത്വം നൽകി.

പാലക്കുന്ന് ടൗണിൽ
രാഘവൻ ആയമ്പാറ, പാലക്കുന്നിൽ കുട്ടി,
സികെ കണ്ണൻ പാലക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മുരളി പള്ളം, അനിൽ ഉദുമ, സുബൈർ പെരിയ, അല്ലു അഹമ്മദ്, സുധി കൃഷ്ണൻ കണ്ണംകുളം എന്നിവർ നേതൃത്വം നൽകി.

ബേക്കലിൽ ഹക്കീം ബേക്കൽ, കണ്ണൻ, അൻസാരി ബേക്കൽ, മൂസ എം എച്ച്, ഇബ്രാഹിം സൂപ്പി, സന്ദീപ് കടപ്പുറം, ഷരീഷ്, ഉമ്പു, അബ്ദുല്ലാ സെയ്തു അബ്ബാസ്, കെ.കെ മൂസ, ഖാദർ മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
സമരത്തിന് ഐക്യദാർഢ്യവുമായി എറണാകുളം ജില്ലയിലെ കച്ചേരിപ്പടിയിൽ മലയാള സിനിമ പ്രൊഡക്ഷൻ മാനേജർ അസ്ലം പുല്ലേപടി ഒറ്റയാൾ പ്രകടനം നടത്തി.

എ.കെ പ്രകാശ്
കോർഡിനേറ്ററായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!