കൈകമ്പ അണ്ടർപാസ്,വിമാന ടിക്കറ്റ് നിരക്ക്: ഷാർജ മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യ്ക്ക് നിവേദനം നൽകി

0 0
Read Time:3 Minute, 33 Second

കൈകമ്പ അണ്ടർപാസ്,വിമാന ടിക്കറ്റ് നിരക്ക്: ഷാർജ മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യ്ക്ക് നിവേദനം നൽകി

ഷാർജ: ഹൃസ്വ സന്ദർശനത്തിനെത്തിയ കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താന്
ഷാർജ മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റി നിവേദനം നൽകി

“ദേശീയ പാത 66 ൽ ഉപ്പള കൈക്കമ്പയിൽ അണ്ടർ പാസ്സ് അനുവദിക്കുക, മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിലെ അധിക ചാർജ് അവസാനിപ്പിക്കുക എന്നീ വിശയങ്ങളുന്നയിച്ചായിരുന്നു നിവേദനം നൽകിയത്.

ദേശീയ പാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന ഉപ്പള കൈക്കമ്പയിൽ ബായർ ഭാഗത്തേക്ക്‌ അണ്ടർ പാസ്സ് നിലവിലെ അലൈൺമെന്റിൽ അനുവദിച്ചിട്ടില്ലെന്നത് ഗൗരവമായെടുക്കണമെന്നും,അണ്ടർപാഷ് അനുവദിച്ച് തരണമെന്ധും എംപി യോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബായാർ, പൈവളിക, കുബണൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളും രോഗികളും നിത്യേന ഉപ്പള, മംഗലാപുരം, കാസറഗോഡ് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് പ്രസ്തുത കൈക്കമ്പയിൽ അണ്ടർ പാസ് അനുവദിച്ചില്ലെങ്കിൽ ഈ പറയുന്ന മേഖലയിലെ ജനങ്ങൾ വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും എന്നും സൂചിപ്പിട്ടുണ്ട്.

കൂടാതെ ഗൾഫിൽ നിന്നും യാത്ര ചെയ്യുന്ന കാസറഗോഡ് നിവാസികൾ ആശ്രയിക്കുന്ന മംഗലാപുരം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്തവളങ്ങളിലേക്ക് മറ്റു ഏത് വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്കിനെക്കാളും ഇരട്ടിയിലധികം ടിക്കറ്റ് ചാർജ് ആണ് ഈ മേഖലയിൽ ഉള്ള വിമാന കമ്പനികൾ ഈടാക്കുന്നത്.
ഓണം ,പെരുന്നാൾ ക്രിസ്തുമസ് സീസണുകളിൽ യാത്രക്കാരെ പിഴിയുന്ന ഈ മേഖലയിലെ ടക്ക്റ്റ് നിരക്ക് ഏകീകരണം ഉണ്ടാക്കാനും ഈ എയർപോർട്ടുകളിലേക്കു മാത്രം യാത്ര ചെയുന്ന യാത്ര ക്കാരിൽ നിന്നും പിഴിയുന്ന വിമാനക്കമ്പനികളുടെ പകൾക്കൊള്ള അവസാനിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം അവതരിപ്പിച്ചു വേണ്ട പരിഹാരങ്ങൾ ഉണ്ടാക്കണമെന്നും അഭ്യർത്ഥിച്ചു.

മുകളിൽ സൂചിപ്പിച്ച വിഷയങ്ങളിലേക്ക് താങ്കളുടെ ശ്രദ്ധക്ക് വേണ്ടി സമർപ്പിക്കുന്നതിനോടൊപ്പം പ്രസ്തുത വിഷയങ്ങളിൽ അടിയന്തിരമായി ഇടപെട്ടു വേണ്ട പരിഹാരമുണ്ടാക്കാൻ പേത്യേകം ആയി അഭ്യർത്ഥിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!