എഫ്.സി എം മുട്ടം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
മുട്ടം: മംഗൽപാടി പഞ്ചായത്ത് പരിധിയിലെ പഴയ കാല ആർട്സ് & സ്പോർസ് ക്ലബുകളിലൊന്നായ ‘ഫ്രണ്ട്സ് സർക്കിൾ മുട്ടം’ (എഫ്.സി.എം) ക്ലബിന് പുതിയ ഭാരവാഹികളായി.
കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്ലാതിലായിരുന്നു പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
പുതിയ കമ്മിറ്റി പ്രസിഡണ്ടായി അസ്ഹർ ബത്തേരിയെയും,ജനറൽ സെക്രട്ടറിയായി സുമേഷ് മുട്ടത്തിനെയും ,ട്രഷറർ ആയി സത്താർ ബി.എം.എ യെയും തെരഞ്ഞെടുത്തു.
സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള എഫ്.സി.എം മുട്ടം നാടിന് തന്നെ അഭിമാനമാണ്.
റിപബ്ലിക് ദിനം, ഓണം, സ്വാതന്ത്ര്യ ദിനം, റംസാൻ, ദീപാവലി,വിഷു,നബിദിനം,ന്യൂ ഇയർ ,ക്രിസ്മസ് തുടങ്ങി എല്ലാ ആഘോഷങ്ങളിലും പ്രധാന പരിപാടികൾ സംഘടിപ്പിക്കുകയും
ക്രിക്കറ്റ്, ഫുട്ബോൾ,വോളിബോൾ,ഷട്ടിൽ തുടങ്ങിയ മേഖലകളിൽ ഈ കൂട്ടായ്മ മികച്ച കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാ വർഷവും ക്ലബ് മെമ്പർമാർ ചേർന്ന് നിരവധി ടീമുകളുണ്ടാക്കി മുട്ടം ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്.
നിരവധി ടൂർണമെറുകളിൽ പങ്കെടുത്തു ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കിയിട്ടുണ്ട് കൂടാതെ വിദ്യഭ്യാസ മേഖലകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു,ഡിഗ്രി തുടങ്ങിയ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യാറുണ്ട്.
എം എച്ച് ഹനീഫ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ റസാഖ് ബി.എം.എ വരവ്ചെലവ് കണക്കുകൾ അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ ആയി പുതിയ കമ്മിറ്റിയെ തെരഞ്ഞടുക്കാൻ സലീം സ്രാങ്കിനെ അധികാരപ്പെടുത്തി.സുജിത് കുമാർ സ്വാഗതം പറഞ്ഞു.
അഡ്വൈസർ ബോർഡ് അംഗങ്ങളായി സലീം സറാങ്ക്, അഡ്വ: ഗണേഷ് കുമാർ, ബഷീർ എ.കെ എന്നിവരെ തെരഞ്ഞെടുത്തു.
അണ്ടർ ആം ടീം ക്യാപ്റ്റൻ ആയി നിസാമിനെയും
വൈസ് ക്യാപ്റ്റനായി സെപ്പിയേയും ഓവർ ആം ടീം ക്യാപ്റ്റൻ ആയി ഹതീഖ് റഹ്മാനെയും
വൈസ് ക്യാപ്റ്റൻ ആയി പ്രതീഷിനെയും തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റി വൈസ് പ്രസിഡ്ണ്ട് ആയി റസാക്ക് ബി.എം.എ,ജോയിന്റ് സെക്രട്ടറിമാരായി ഖയാം,പ്രസാദ് എന്നിവരെയും എക്സിക്യൂട്ടിവ് അംഗങ്ങളായി : യതീഷ്,മുനീർ അലി, ഷംസു, മാജു, റമ്മി എന്നിവരെയും തെരഞ്ഞെടുത്തു.