ഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സർവകലാശാലയിൽ നിന്നും.ഡോക്ടറേറ്റ്;നാടിനഭിമാനമായി ബന്തിയോട് അട്ക്ക സ്വദേശി
ജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി ബന്തിയോട് അട്ക്ക സ്വദേശി
ന്യു ഡൽഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കാസറഗോഡ് ജില്ലയിലെ ബന്തിയോട് അട്ക്ക സ്വദേശി ഹസൻ ശിഹാബ് നാടിനഭിമാനമായി മാറി.
കൊറഗ ഗിരിവർഗ്ഗ യുവാക്കളിലെ ഉപജീവനവും തൊഴിലും: ഒരു കേരള-കർണാടക താരതമ്യ പഠനം എന്നതായിരുന്നു ഗവേഷണ വിഷയം.
മുട്ടം കുനിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കിയതിന് ശേഷം ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപാരിറ്റി ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദം നേടി. ശേഷം MSW ൽ ഒന്നാം റാങ്കോട് കൂടി ബിരുദം കരസ്ഥമാക്കിയ ഹസ്സൻ ഷിഹാബ് 2014 ൽ ഇന്ത്യൻ പ്രസിഡണ്ടായിരുന്ന ഡോ.എപിജെ.അബ്ദുൽ കലാമിൽ നിന്ന് നേരിട്ട് പ്രശംസ പത്രം ഏറ്റു വാങ്ങിയിരുന്നു .
ശേഷം ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ പി.എച്.ഡി യ്ക്ക് ചേരുകയായിരുന്നു.
കേരള സർക്കാർ ASAP പ്രോഗ്രാം മാനേജരായും, കോഴിക്കോട് ഫറോക്ക് കോളേജിൽ പി.ആർ.ഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാസറഗോഡ് ജില്ലയിലെ വ്യത്യസ്ത സാമൂഹിക വികസന പദ്ധതികളിലെ അംഗമായ ശിഹാബ് ബന്ദിയോട് അടുക്കം സ്വദേശി മഹ്മൂദ് ആയിഷ ദമ്പതികളുടെ മകനാണ്. സഹ്‌ലയാണ് ജീവിത പങ്കാളി.