ഖബറിന് കുഴിയെടുത്ത കിതപ്പു മാറും മുമ്പേ അതേ ഖബറിലേക്ക് യുവാവിന്റെ മടക്കം;ദ:ഖം താങ്ങാനാവാതെ ഈ നാട്

0 0
Read Time:2 Minute, 38 Second

ഖബറിന് കുഴിയെടുത്ത കിതപ്പു മാറും മുമ്പേ അതേ ഖബറിലേക്ക് യുവാവിന്റെ മടക്കം;ദ:ഖം താങ്ങാനാവാതെ ഈ നാട്

ഒറ്റപ്പാലം – പള്ളിപ്പറമ്പിൽ ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലത്തെ നിഷാദ് എം.എം (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിപ്പറമ്പിൽ ഖബർ കുഴിക്കുന്നതിനിടെ തളർച്ചയുണ്ടാവുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 ഉച്ചയോടെ ആ ആറടി മണ്ണിന്റെ യഥാർത്ഥ അവകാശിയായി മാറി ഏവരേയും സങ്കടത്തിലാക്കിയാണ്‌ മരണം. നാട്ടിലാകെ ദു:ഖവും മരണത്തെക്കുറിച്ചുള്ള ഓർമകളും നിറച്ചാണ് നിഷാദ് താൻ തന്നെ വെട്ടിയ ആറടി മണ്ണിലേക്ക് അന്ത്യയാത്രയ്ക്ക്‌ തിരിച്ചത്.

നിഷാദ് എം.എം-ന്റെ സുഹൃത്ത് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ഫേസ് ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ:

പ്രിയ സുഹൃത്ത് Nishad M. M അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി.   

ചില മരണങ്ങൾ നമ്മെ വളരെ സങ്കടപെടുത്തും. അതിലുപരി നമ്മെ ഒരുപാട് ചിന്തിപ്പിക്കും.  അതുപോലെയുള്ള ഒരു മരണമാണ് നിഷാദ്ക്കാന്റെ.  ഇന്ന് രാവിലെ പള്ളിത്തൊടിയിൽ ഖബർ കിളക്കാൻ കൂടെയുണ്ടായിരുന്ന നിഷാദ്ക്ക… ഉച്ച ആയപ്പോഴേക്കും ആ ഖബറിന്റെ അവകാശിയായി…. വിശ്വസിക്കാൻ കഴിയുന്നില്ല. ഇനിയുള്ള ജീവിതം ആ ഖബറിലാണെന്ന്…

സര്‍വ്വ ശക്തനായ റബ്ബേ​ …. അവരുടെ പാപങ്ങൾ പൊറുത്തു കൊടുത്ത് ഖബറിടം  വിശാലമാക്കട്ടെ… സ്വര്‍ഗത്തില്‍ നിന്‍റെ ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ… അവരുടെ വേർപാട് മൂലം വിഷമിക്കുന്ന കുടുംബങ്ങൾക്കും കൂട്ടുകാർക്കും ക്ഷമയെ പ്രധാനം ചെയ്യട്ടെ…..      അവരെയും നമ്മളെയും നമ്മളിൽനിന്നും മരണപ്പെട്ട പോയവരെയും  നബി ﷺ യുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ…

Happy
Happy
0 %
Sad
Sad
80 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!